📎
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളം വ്യത്യസ്തമാകുന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് സംസ്ഥാനത്തെ ജനകീയ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ.വില്യാപ്പള്ളി വനിത സഹകരണ സൊസൈറ്റിയുടെ പണിക്കോട്ടി റോഡ് ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.എൻ.ഷംസീർ. ചടങ്ങിൽ വില്യാപ്പളളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിജുള അധ്യക്ഷത വഹിച്ചു.
📎
കോഴിക്കോട് ജില്ലയിൽ ഭിന്ന ശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) വിതരണം മെയ് മാസം പൂർത്തിയാകും.നടപടി ക്രമങ്ങൾ അതിവേഗം നടന്നു വരുന്നതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായി കോഴിക്കോട് മാറും.
📎
ടീംസ് ഓഫ് നെല്ലാ നിച്ചാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷിക പൊതുയോഗം സിബി വെട്ടിക്കാട്ടിലിന്റെ വീട്ടു പരിസരത്ത് വച്ച് നടത്തി. സൊസൈറ്റി പ്രസിഡന്റ് ബിനു ജോസഫ് വടയാറ്റുകുന്നേൽ അധ്യക്ഷനായി.മികച്ച ചാരിറ്റി പ്രവർത്തകനും ആന്തസ് ഫാർമസ്യൂട്ടിക്കൽസ് ഉടമയുമായ ശ്രീ ബാജി ജോസഫ് കാക്കനാട് പരിപാടി ഉദ്ഘാടനം ചെയ്തു.
📎
മുക്കം തോട്ടുമുക്കത്ത് വളർത്തുനായയെ കടിച്ചു കൊന്ന നിലയിൽ കണ്ടതോടെ നാട്ടുകാർ ആശങ്കയിൽ. നായയെ കൊന്ന് ശരീരം പാതി ഭക്ഷിച്ച നിലയിലാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. സമീപ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു.
📎
ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളിൽ കർശന നിയന്ത്രണമേർപ്പെടുത്താൻ വനം വകുപ്പ്. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്.ഇതിനായി ഫോറസ്റ്റ്, പോലീസ്, ഫയർ ഉദ്യോഗസ്ഥരടങ്ങുന്ന താലൂക്ക്തല കമ്മറ്റിയുണ്ടാക്കും. കമ്മറ്റിയംഗങ്ങൾ ക്ഷേത്രവും പരിസരവും സന്ദർശിച്ച് നൽകുന്ന മാർഗനിർദ്ദേശപ്രകാരം എഴുന്നള്ളിപ്പിനുള്ള ക്രമീകരണം ക്ഷേത്ര കമ്മിറ്റികളുണ്ടാക്കണം. ഇതു സംബന്ധിച്ച ശുപാർശ ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തി വനം മന്ത്രിക്ക് നൽകി.
0 Comments