വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ പ്ലാവ് കൊത്തൽ ചടങ്ങ് നടന്നു.






കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. കൊടക്കാട്ടും മുറിയിലെ വടക്കെ തയ്യിലവളപ്പിൽ ശ്രീനിവാസൻ്റെ വീട്ടുവളപ്പിലെ പ്ലാവായിരുന്നു കനലാട്ടത്തിനായി ഭാഗ്യം ലഭിച്ചത്. 
മാർച്ച് രണ്ടിന്  കൊടിയേറ്റത്തിനായുള്ള മുള മുറിക്കൽ കർമ്മം പുളിയഞ്ചേരി രാരോത്ത് മീത്തൽ ഷൈജു, ബൈജു എന്നിവരുടെ വീട്ടു പറമ്പിൽ നടക്കും.കോടിയേറ്റ ദിവസമായ മാർച്ച്‌ 2ന്സമൂഹ സദ്യയും, കരിമരുന്ന് പ്രയോഗവും ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments