കരിയാത്തൻകാവ്:-കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ശിവപുരം കലാഗ്രാമം കരിയാത്തൻകാവ് സംഘടിപ്പിച്ച വേനലവധി ക്യാമ്പ് സമാപിച്ചു. ഏപ്രിൽ 9,10,11 തിയ്യതികളിൽ എഴുകുളം എ.യു.പി സ്കൂളിൽ നടന്ന ക്യാമ്പിൽ 65 ഓളം കുട്ടികൾ പങ്കെടുത്തു. പ്രശസ്ത നാടകസംവിധായകൻ മനോജ് നാരായണൻ ക്യാമ്പിൽ പരിശീലകനായിരുന്നു
0 Comments