മേക്കോന കുടുംബ സംഗമം നടത്തി



 തുവ്വക്കോട്:മേക്കോന കുടുംബ സംഗമം നടത്തി.തറവാട്ടിൽ വെച്ച് നടന്ന  സംഗമത്തിൽ നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്തു. അധ്യാപകനും എഴുത്തുകാരനുമായ  രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ  ആദരിച്ചു. വ്യത്യസത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു. 
കുടുംബാംഗങ്ങളൊരുക്കിയവിവിധകലാപരിപാടികളും നടത്തി.ഉമേഷ് .എം, സുരേഷ്, സന്തോഷ്, അനിൽ എന്നിവരാണ് ഈ സ്നേഹസംഗമത്തിന് നേതൃത്വം നൽകിയത്.

Post a Comment

0 Comments