കാണാതായ കുട്ടിയെ കോഴിക്കോട് പിങ്ക് പോലീസ് കണ്ടെത്തി.




കോഴിക്കോട്: കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിനു സമീപത്തുള്ള വീട് വിട്ടിറങ്ങിയ 12 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ കണ്ടെത്തി പിങ്ക് പോലീസ്. 26.04.2025 തിയ്യതി രാവിലെ ജോലിക്കുപോയ അമ്മയെ അന്വേഷിച്ചിറങ്ങിയ കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
വിവരം ലഭിച്ച കോഴിക്കോട് സിറ്റി പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെ KSRTC ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് പിങ്ക് പോലീസിലെ SCPO റീന, CPO ജ്യോതി ലക്ഷ്മി എന്നിവർ ചേർന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയെ പോലീസ് രക്ഷിതാക്കളെ ഏൽപ്പിച്ചു.

Post a Comment

0 Comments