അത്താണി/ അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൽ വർണ്ണോൽസവം-25 ൻ്റെ ഭാഗമായി ബാലവേദി ഇംഗ്ലീഷ് പ്രസംഗ പരിശീലനവും മോട്ടീവേഷൻ ക്ലാസും സംഘടിപ്പിച്ചു. ബാലവേദി പ്രസിഡണ്ട് മയൂഖ സുഭാഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് കൗൺസിലർ അംഗം കൃഷ്ണകുമാരി വി.എം അദ്ധ്യക്ഷത വഹിച്ചു. അധ്യാപകനും സൈക്കോളജിസ്റ്റുമായ ജോബി മാത്യു. ടി ക്ലാസെടുത്തു. ബാലവേദി പ്രസിഡണ്ട് മയൂഖ സുഭാഷ്, വനിതാവേദി സെക്രട്ടറി ബിൻസി ബിനീഷ്, പറഞ്ഞ ചടങ്ങിൽ ബാലവേദി അദനാൻ[സെക്രട്ടറി, ബാലവേദി ] , അഷ്റഫ് ചീടത്തിൽ [സെക്രട്ടറി,സ്പേസ് അത്തോളി], ശില്പ ദിലീപ് [ലൈബ്രേറിയൻ] തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രസംഗ മത്സരത്തിൽ വിസ്മയ മുരളി, അദ്നാൻ ജാസി, ആദർശ് ലിനീഷ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
0 Comments