പൗരത്വ പ്രശ്നത്തിൽ ഹംസക്ക് നൽകിയ നോട്ടീസ് തിരിച്ചു വാങ്ങി.



കൊയിലാണ്ടി: കൊയിലാണ്ടി പുത്തൻപുര വളപ്പിൽ ഹംസക്കും കുടുംബത്തിനും ആശ്വാസം. ഹംസ 27 നകം ഇന്ത്യ വിടണമെന്ന ഉത്തരവ് പോലീസ് തിരിച്ചു വാങ്ങിയതാണ് ആശ്വാസത്തിന് കാരണം. അദ്ദേഹം
കൊയിലാണ്ടിക്കാരനാണെങ്കിലും സാങ്കേതികമായി പാക്കിസ്ഥാൻ പൗരനാണ്. ജനിച്ചതും പഠിച്ചതും വിവാഹം കഴിച്ചതുമെല്ലാം കൊയിലാണ്ടിയിൽ നിന്നാണ്. 
                      കാശ്മീർ കൂട്ട ക്കൊലയുടെ  പശ്ചാത്തല ത്തിലുള്ള നടപടി നേരിടുന്ന ഹംസയ്ക്ക് പ്രായം 79-ആണ്. 2007-മുതൽ കൊയിലാണ്ടിയിൽ സ്ഥിര താമസമാണ്. പൗരത്വം തിരുത്താനുള്ള അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിപ്പാണ്. 1972-ൽ ധാക്ക വഴി കറാച്ചിയിലേക്ക് പോയതാണ്. ജ്യേഷ്ഠ സഹോരദരനും അവിടെയായിരുന്നു. ചായക്കടയിലും മറ്റും തൊഴിലെടുത്തു. 75-ൽ റെഡ് ക്രോസ് വിസയിൽ നാട്ടിൽ വന്നു. പിന്നീട് പല തവണ
 വന്നിരുന്നു. കൊയാലാണ്ടി മാപ്പിള സ്കൂളിൽ പഠിച്ചതിൻ്റെ സർട്ടിഫിക്കറ്റുണ്ട്. 
                     നാട്ടിൽ വരാൻ വേണ്ടിയാണ് പാക്കിസ്ഥാൻ പാസ്പോർട്ട് എടുത്തത്. നാട്ടിൽ നിൽക്കാനുള്ള താൽക്കാലിക അനുമതി
നീട്ടി വാങ്ങിയാണ് ഇത്രയും കാലം കഴിഞ്ഞത്. അതിനിടെ ആധാർ കാർഡും ഇലക്ഷൻ ഐഡി കാർഡും എടുത്തിരുന്നു. പിന്നീടത് റദ്ദ് ചെയ്യുകയും അത് സംബന്ധിച്ച കേസ് നടക്കുകയുമാണ്. ഇതിൻ്റെ ഭാഗമായുള്ള ഇടക്കാല ഉത്തരവിൽ ഹംസയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ പോലീസിന് മുന്നിൽ ഹാജരാവുകയും വേണം. ശാരീരിക പ്രശ്നമുള്ളതിനാൽ പോലീസുകാർ വീട്ടിലെത്തി വിവരശേഖരണം നടത്തുകയാണ് പതിവ്. പാസ്പോർട്ട് പോലീസിൻ്റെ കയ്യിലാണ്. പാക്കിസ്ഥാനിൽ ആരുമായും ബന്ധമില്ല. ജ്യേഷ്ഠൻ അവിടെ വെച്ച് മരിച്ചു. കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നുള്ള നടപടി ഏത് തരത്തിലാണെന്ന് ഇപ്പോൾ വ്യക്തതയില്ല. പ്രത്യേക സാഹചര്യത്തിൽ എന്തെങ്കിലും ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം

Post a Comment

0 Comments