കോഴിക്കോട് : ഇന്ത്യൻ സിനിമയിലെ തലൈവർ രജനീകാന്ത് 2023 ൽ പുറത്തിറങ്ങിയ ജയിലർ സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കോഴിക്കോട് എത്തി.
ബേപ്പൂർ - ചെറുവണ്ണൂർ റോഡിലെ സുദർശൻ ബംഗ്ളാവിലാണ് ഷൂട്ടിംഗ് നടക്കുന്നത്. സിനിമയിലെ മുഖ്യ ലൊക്കേഷനും ഇതാണ്. 20 ദിവസത്തെ ഷൂട്ടിംഗാണ് ഇവിടെ പ്ലാൻ ചെയ്തിരിക്കുന്നത്. രജനീകാന്ത് 6 ദിവസം ഇവിടെ ഉണ്ടാകും. രാമനാട്ടുകര കടവ് റിസോർട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. സിനിമയിലെ പ്രധാന വില്ലൻ സുരാജ് വെഞ്ഞാറമൂടാണ്. മോഹൻലാൽ അടക്കമുള്ള താരങ്ങൾ അതിഥി വേഷത്തിൽ ജയിലർ 2 വിലും എത്തുന്നുണ്ട്.
0 Comments