സി.കെ ഷിബുരാജിന്റെ പതിമുഖവർണ്ണങ്ങൾ പ്രകൃതി വർണ്ണ ചിത്രപ്രദർശനം ഗുരുകുലം ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു







കോഴിക്കോട്: കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും നമ്മുടെ പരിസ്ഥിതിക്ക് അതിയായ കേടുപാടുകൾ വരുത്തുന്ന ഈ കാലത്ത് ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കുക, മാലിന്യം, പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യുക തുടങ്ങിയവ ലക്ഷ്യം വയ്ക്കുന്ന പരിപാടികൾ വീടുകളിൽ നിന്ന് തന്നെ തുടങ്ങാൻ നാമെല്ലാം പ്രതിജ്ഞ എടുക്കണമെന്ന് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എം എൽ എ . ഗുരുകുലം ആർട്ട് ഗ്യാലറിയും രേവ ആർട്സും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിന പ്രഥമ പുരസ്കാരം ദർശനം സാംസ്കാരിക വേദിക്ക് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം രേഖാചിത്രകാരൻ സിഗ്നി ദേവരാജ് പ്രശസ്തിപത്രം വായിച്ച് ദർശനം പ്രവർത്തകർക്ക് കൈമാറി. പതിമുഖ മരത്തിൽ നിന്ന് വേർതിരിച്ചെടുത്ത നിറച്ചാർത്തുകൾ ഉപയോഗിച്ചു സി.കെ ഷിബുരാജ് വരച്ച പ്രകൃതി വർണ്ണചിത്ര പ്രദർശനം മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ. എൻ. എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റാപ്പിഡ് റെസ്പോൺസ് ടീം റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഷാജീവ് പരിസ്ഥിതി ദിന  മുഖ്യപ്രഭാഷണം  നടത്തി. കേരള ചിത്രകലാ പരിഷത്ത് ജില്ലാ സെക്രട്ടറി ഷാജു നെരവത്ത് ആശംസ നേർന്നു. ഗുരുകുലം ആർട്ട് ഗ്യാലറി ചിത്രശില്പ പഠന ഗവേഷണ കേന്ദ്രവും രേവാ ആർട്ട്സും ചേർന്ന് ഏർപ്പെടുത്തിയ പരിസ്ഥിതി പുരസ്കാരം നേടിയ കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിക്ക് വേണ്ടി ദർശനം രക്ഷാധികാരി എം.എ ജോൺസൺ മറുപടി പ്രഭാഷണം നടത്തി. ആർട്ട് ഗ്യാലറി ഡയറക്ടർ ഗുരുകുലം ബാബു അധ്യക്ഷനായി. ചിത്രകാരൻ എസ് .കെ . ശശി സ്വാഗതവും പ്രകൃതി വർണ്ണചിത്രകാരൻ സി കെ ഷിബുരാജ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments